Header Ads

ad728
  • Breaking News

    ഇരിക്കൂറിൽ ജീവനം പദ്ധതിക്ക് തുടക്കം



    ശ്രീകണ്ഠപുരം: ആധുനിക  ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയുടെ ചിരകാല സ്മാരകമായി മാറാൻ കഴിയുന്ന ഹരിതസമൃദ്ധിക്ക് ഇരിക്കൂറിലെ 'ജീവനം' പദ്ധതിക്ക് കഴിയട്ടെയെന്ന്  കണ്ണൂർ എം പി ശ്രീ.കെ സുധാകരൻ.
    രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ തണലൊരുക്കാം ഇരിക്കൂറിനായി എന്ന സന്ദേശം ഉയർത്തികൊണ്ട് പരിസ്ഥിതി  സംരക്ഷണത്തിനും പരിപാലനത്തിനുമായി ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ സജീവ് ജോസഫ് ആരംഭിച്ച 'ജീവനം'  പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജീവ്‌ സ്മൃതി  മരങ്ങളായാണ് പൊതുജനങ്ങൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നത്.

    പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ 10010 ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യാനിരിക്കുന്നത്.
    അഡ്വ.സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രധിനിധീകരിച്ചുകൊണ്ട് എം.സി രാഘവൻ,കെ.പി ഗംഗാധരൻ,അഡ്വ.രാജീവൻ പി,റഷീദ് മാസ്റ്റർ,മാമു ഹാജി,ഗോപി പി ,കൗൺസിലർമാരായ  ചന്ദ്രാംഗതൻ മാസ്റ്റർ, കെ.സി ജോസഫ് കൊന്നയ്ക്കൽ,ത്രേസ്യാമ്മ മാത്യു,ചാക്കോ കൊന്നയ്ക്കൽ,സിജോ മറ്റപ്പള്ളി, ആർ.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728