Header Ads

ad728
  • Breaking News

    വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ വനവത്കരണ പദ്ധതിയ്ക്ക് തുടക്കമായി.


    പയ്യാവൂർ: വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ സജീവ് ജോസഫ് എം എൽ എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹ്യ വനവത്കരണ പദ്ധതിയ്ക്ക് തുടക്കമായി. ചെമ്പേരി വൈസ്‌മെൻ പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ ജയശ്രീ ശ്രീധരന് വൃക്ഷത്തൈ കൈമാറി വിതരണോത്ഘാടനം നിർവഹിച്ചു. വൈസ് മെൻ  ക്ലബ്ബ് ചെമ്പേരി സെക്രട്ടറി അനിൽ പരവരാകത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് മെനെറ്റ്സ്  പ്രസിഡന്റ് മേഴ്സി ബെന്നി, വൈസ് ലിംഗ്സ് പ്രസിഡന്റ് അമൽ ക്ലെമെന്റ്, മനോജ് ആന്റണി, കെ.കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ വിവിധ കുടുംബങ്ങളിലായി ആയിരം തൈകളാണ് വിതരണം ചെയ്തത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728