Header Ads

ad728
  • Breaking News

    പയ്യാവൂരിലെ വാക്സിൻ വിതരണത്തിലെ ക്രമക്കേട് ; യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ധർണ നടത്തി

     

    പയ്യാവൂർ : പയ്യാവൂരിലെ വാക്സിൻ വിതരണത്തിൽ ഉണ്ടായ ക്രമക്കേടുകൾക്കും , വാക്സിൻ വിതരണത്തിൽ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെയും യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനക്കാംപാറ ചാപ്പക്കടവിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. പക്ഷപാതപരമായി വാക്സിൻ വിതരണം നടത്തുകയും, വാക്സിൻ വിതരണം നടത്തുന്നതിൽ ഭരണ സമതി അംഗങ്ങൾ നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കുമെതിരെയും, പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ശക്തമായി പ്രതിഷേധിക്കുമെന്നും,ഇതിനുമുമ്പ് ഉണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയം നോക്കാതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ആദർശത്തോടെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചപ്പോൾ, ഇപ്പോഴത്തെ ഭരണസമിതി തീർത്തും വിവേചന ബുദ്ധിയോടെയാണ് എപ്പോഴും പെരുമാറുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്  ഇ കെ കുര്യൻ അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മിൽട്ടൺ ചാണ്ടിക്കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.പി അഷ്റഫ്, സിന്ധു ബെന്നി, യൂത്ത് കോൺഗ്രസ് നേതാക്കളായ സനൽ പാമ്പാറ, ജിനു വലക്കമറ്റം, രജീഷ് അമ്പാട്ട്, അമൽ കണിയാംപടിക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിയിൽ എന്നിവർ പ്രസംഗിച്ചു. രഞ്ജിത്ത് സൈമൺ, നിതിൻ പാത്തികുളങ്ങര, ആൽബിൻ മാളോല, ആൽബിൻ പാറക്കൽ  തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728