Header Ads

ad728
  • Breaking News

    യോഗ -മഹാമാരി കാലത്ത് ഉത്തമമായ വ്യായാമ പദ്ധതിമന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ



    മയ്യിൽ :
    കോവിഡ് കാലത്ത്
    ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധ ശക്തിയാർജ്ജിക്കുന്നതിനും ഏറ്റവും ഉത്തമമായ വ്യായാമ പദ്ധതിയാണ് യോഗയെന്ന് കേരള തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ്മന്ത്രി 
    എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്ങ് പ്രഥമ ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം 
    നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി .
    ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിച്ചു നിർത്താനും ചിട്ടയായ യോഗ പരിശീലനം വഴി സാധിക്കുമെന്ന് സ്വന്തം അനുഭവങ്ങളെ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .
    ശരീരത്തിനും മനസിനും ഒരു പോലെ ഒരു പോലെ സുഖം പകരുന്ന പഴക്കമുള്ള ഈ ആരോഗ്യപരിപാലന രീതി മതേതരമായി മനുഷ്യർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുതുക്കി ശാസ്ത്രീയമാക്കിക്കൊണ്ട് സമൂഹത്തിലേക്കെത്തിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .
    യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ നേതൃത്വം കൊടുത്ത് 
    മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ YAK ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിച്ചു .
    യോഗ ടീച്ചേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മുൻ എംഎൽഎ എം.വി ജയരാജനും ,
    യോഗ ക്ലബ്ബ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചന്ദ്രൻ എ ടി യും  നിർവ്വഹിച്ചു .
    പ്രേമരാജൻ കെ റിപ്പോർട്ടവതരിപ്പിച്ചു  .
    എൻ. അനിൽകുമാർ ആശംസകളർപ്പിച്ചു .
    ചടങ്ങിൽ വച്ച് ജില്ലയിൽ ഉയർന്ന വിജയം നേടിയ 
    സി.എ ഗീത ,തങ്കമണി ഇ എൻ ,
    സിന്ധു ഇ പി എന്നിവർക്കും 
    മയൂരാസനത്തിൽ ലോക ഗിന്നസ് റെക്കോർഡ്‌ നേടിയ സോജി പവിത്രനും 
    'കോവിഡ് പ്രതിരോധത്തിന് യോഗ '
    വിഷയത്തിൽ 1000 ൽ അധികം പേർക്ക് ക്ലാസെടുത്ത ഷൈജു കെ.പി ക്കും മന്ത്രി ഉപഹാരങ്ങൾ നല്കി  .
    ഡോ .കെ .രാജഗോപാലൻ സ്വാഗതവും പി വൽസൻ നന്ദിയും പറഞ്ഞു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728