Header Ads

ad728
  • Breaking News

    അലക്സ് നഗറിൽ കോട്ടയം അതിരൂപതാ സ്ഥാപകദിനം ആചരിച്ചു

    പയ്യാവൂർ : കോട്ടയം അതിരൂപതയുടെ നൂറ്റിപ്പതിനൊന്നാം സ്ഥാപകദിനം ക്നാനായ  കത്തോലിക്ക കോൺഗ്രസ് (കെസിസി) , ക്നാനായ കത്തോലിക്ക വിമെൻസ് അസോസിയേഷ ൻ (കെസിഡബ്ലുഎ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അലക്സ് നഗർ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആചരിച്ചു . വികാരി ഫാ.കുര്യൻ പൂഴിക്കുന്നേൽ പതാക ഉയർത്തി സന്ദേശം നൽകി. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അപർണ അന്ന തോമസ് മാമ്പുഴയ്ക്കൽ , ബിയ മരിയ ബിജു പൂവത്തുംമൂട്ടിൽ , സോയ സജി കല്ലിടുക്കിൽ എന്നിവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.പാരിഷ് ഹാളിൽ ചേർന്ന ദിനാചരണ സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ത്രേസ്യാമ്മ മാത്യു ഉദ്ഘാടനം ചെയ്തു. കെസിഡബ്ലുഎ യു ണിറ്റ് പ്രസിഡന്റ ഏലിയാമ്മ ജോ സ് ആക്കൽ അധ്യക്ഷത വഹി ച്ചു . യുണിറ്റ് ചാപ്ലയിൻ ഫാ . കു ര്യൻ പഴിക്കുന്നേൽ മുഖ്യപ്രഭാ ഷണം നടത്തി.കെസിഡബ്ലുഎ അംഗങ്ങൾക്കായുള്ള അതിരൂപതാദിന ക്വിസ് മത്സരവും നടന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728