Header Ads

ad728
  • Breaking News

    ഇരിക്കൂർ പാലം പുതുക്കിപ്പണിയുക : മുസ്ലിം ലീഗ് നിൽപ്പ് സമരം


    ഇരിക്കൂർ :    വർഷങ്ങൾ പഴക്കമുള്ള    പൊട്ടിപ്പൊളിഞ്ഞ ഇരിക്കൂർ പാലം എത്രയും പെട്ടെന്ന് പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലം സൈറ്റിൽ  നിൽപ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി.എ റഹീം നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. സി.കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

      പി.കെ ഷംസുദ്ദീൻ, കെ.മുഹമ്മദ് അഷറഫ് ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി  നസിയ്യത്ത് ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ടി നസീർ, ടി.പി ഫാത്തിമ, എൻ.കെ.കെ മുഫീദ, കെ.കെ സത്താർ ഹാജി, എം.ഉമ്മർ ഹാജി,കെ.പി അസീസ് മാസ്റ്റർ,യു.പി അബ്ദുറഹ്മാൻ, കെ.ടി അനസ്, വി.ഹാശിം ,എം.പി അഷറഫ്, കെ.ടി നിസ്താർ, എം.പി ഹംസ, ടി.സി ആറ്റക്കോയ തങ്ങൾ, സി.സി ആരിഫ്, വി.സി ജുനൈർ, എം.സി അഷറഫ്, മുനീർ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. 

      സമരത്തിൻ്റെ അടുത്ത ഘട്ടമെന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ കാര്യാലയങ്ങൾക്ക് മുമ്പിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ വ്യക്തമാക്കി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728