Header Ads

ad728
  • Breaking News

    കണ്ണൂർ വിമാനതാവളത്തിൽ നിന്നും കൂടുതൽ സർവീസുകൾ


    12-08-2021

    മട്ടന്നൂര്‍: യു.എ.ഇ യിലേക്ക് പ്രവേശനത്തിന് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. കണ്ണൂര്‍ - ദുബായ് സെക്ടറില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് (ഗോ എയര്‍) കമ്ബനികള്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഗോ ഫസ്റ്റ് എയര്‍ ലൈന്‍ 12 മുതലും എയര്‍ ഇന്ത്യ 15 മുതലുമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇന്‍ഡിഗോ 17 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തും. ഇതോടെ തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ - ദുബായ് സര്‍വീസുകളുണ്ടാകും. ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ ഇന്‍ഡിഗോയും ഷാര്‍ജയിലേക്ക് സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728