Header Ads

ad728
  • Breaking News

    മടമ്പം പി കെ എം കോളേജിൽ സൗജന്യ ഓൺലൈൻ സെറ്റ്, ടെറ്റ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു


    പയ്യാവൂർ: കോവിഡ് മഹാമാരി കാലത്തു സെറ്റ്, ടെറ്റ് തുടങ്ങിയ അധ്യാപക യോഗ്യത പരീക്ഷകൾക്ക്  തയ്യാറാവുന്ന വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ സി  ജെസ്സി  ഉദ്ഘടനം ചെയ്തു." ആൻ ഓവർ വ്യൂ ഓഫ് ലേർണിംഗ്  തിയറീസ് " എന്ന വിഷയത്തെ ആസ്പദമാക്കി ഗവണ്മെന്റ് ബ്രണെൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി അരുൺ കുമാർ ക്ലാസെടുത്തു. സൂം, യൂട്യൂബ് ലൈവ് വഴി  സംഘടിപ്പിച്ച ക്ലാസ്സിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. പി കെ എം കോളേജ് സോഷ്യൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, ക്രാക്കറ്റ് സ്റ്റാഫ് കോർഡിനേറ്ററും ആയ ഡോ. വീണ അപ്പുകുട്ടൻ,സ്റ്റുഡന്റ കോർഡിനേറ്റർ എൻ ആശ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728