Header Ads

ad728
  • Breaking News

    കെആർഎംയു ഓണക്കിറ്റു വിതരണവും, ഉപഹാര സമർപ്പണവും നടത്തി

    പയ്യാവൂർ :കേരള റിപ്പോർട്ടേഴ്‌സ് ആൻഡ്  മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഉളിക്കൽ നെല്ലിക്കാംപൊയിലിലെ ചെറിമാർട്ട്‌ സൂപ്പർ മാർക്കറ്റ് ഒരുക്കിയ ഓണകിറ്റു വിതരണവും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്  നേടിയ കെ ആർ എം യു അംഗം സെബാസ്റ്റ്യൻ ജോസിന്റെ മകൾ ഏയ്‌ഞ്ചൽ ട്രീസ സെബാസ്റ്റ്യനുള്ള ഉപഹാര സമർപ്പണവും നടത്തി.ചടങ്ങ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി ഉദ്ഘാടനം ചെയ്തു. വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു.  നെല്ലിക്കാംപൊയിലിലെ ഓട്ടോറിക്ഷ, ചുമട്ടു തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി നിർവഹിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏയ്‌ഞ്ചൽ ട്രീസ സെബാസ്റ്റ്യനുള്ള ഉപഹാര സമർപ്പണം നെല്ലിക്കാംപൊയിൽ പള്ളി വികാരി ഫാ ജോസഫ് കാവനാടിയിൽ നിർവഹിച്ചു. ജോയിക്കുട്ടി അബ്രഹാം, ലിജോ ചാക്കോ,കെ ബി ഉത്തമൻ,തോമസ് അയ്യങ്കാനാൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728