Header Ads

ad728
  • Breaking News

    അനാഥാലയങ്ങൾക്കുള്ള ഗ്രാന്റ് പുന:സ്ഥാപിക്കണം -ജനകീയ കൂട്ടായ്മ.




    പയ്യാവൂർ: കുടുംബത്തിലുളള ഒരു വ്യത്യസ്ത കഴിവുള്ള ഒരു വ്യക്തിയെപ്പോലും നോക്കാൻ കഴിയാത്ത കുടുംബങ്ങളാണ് അനാഥ മന്ദിരങ്ങളിൽ തങ്ങളുടെ മക്കളെ പലപ്പോഴും ഏൽപിക്കുന്നത്. അത്തരം സാഹചര്യത്തിൽ നൂറുകണക്കിന് വ്യത്യസ്ഥ കഴിവുകളുള്ള വ്യക്തികളെയും വഴിയിൽ നിന്ന് ഏറ്റെടുക്കുന്നവരേയും സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിന് നൽകി വന്നിരുന്ന ഗ്രാന്റ് പോലും നിർത്തലാക്കിയ ഗവൺമെന്റ് നിലപാട് അനീതിയാണന്നും അടിയന്തിരമായി അനാഥാലങ്ങൾക്ക് കാലാകാലങ്ങളായി നൽകി വന്നിരുന്ന ഗ്രാന്റ് പുന:സ്ഥാപിക്കണമെന്നും വർദ്ധിപ്പിച്ച് നൽകണമെന്നും വിവിധ സന്നദ്ധ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുന്നൂറോളം അന്തേവാസികൾക്കും നടത്തിപ്പുകാരായ സന്തോഷിനും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചതിൽ പട്ടിണിയിലായ പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവൻ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുത്ത ശേഷം ചേർന്ന വിവിധ സംഘടനകളുടെ യോഗമാണ് ഈ ആവശ്യം മുൻ നിർത്തി പ്രമേയം പാസ്സാക്കിയത്. യോഗം മലബാർ വികസന സമിതി ചെയർമാൻ അഡ്വ: ബിനോയ് തോമസ് ഉൽഘാടനം ചെയ്തു. ജിന്റു കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളായ സുരേഷ് കുമാർ ഓടാപ്പന്തിയിൽ , അമൽ കുര്യൻ, ജോൺസൺ തുരുത്തിയിൽ ,പി.എഫ് ഫെലിക്സ് , എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728