Header Ads

ad728
  • Breaking News

    സഊദിയിൽ ശക്തമായ പരിശോധന തുടരുന്നു, ഒരാഴ്ചക്കിടെ 16,000 പേരെ പിടികൂടി



    റിയാദ്:  സഊദിയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി, സുരക്ഷാ നിയന്ത്രണ ലംഘകരായ 15,900 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

    ആഗസ്റ്റ് 12 മുതൽ 18 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുകളും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

     അറസ്റ്റിലായവരിൽ 5,436 പേർ താമസ നിയമ നിയമലംഘകരും, 9,075 പേർ അതിർത്തി നിയമലംഘകരും, 1,389 ലധികം തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേരെ അറസ്റ്റ് ചെയ്തതിൽ 45 ശതമാനം യെമൻ പൗരന്മാർ, 51 ശതമാനം എത്യോപ്യക്കാർ, 4 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 23 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത എട്ട് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 

    നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ , 78,286 പേരിൽ 65,164 പേർ പുരുഷൻമാരും 13,122 സ്ത്രീകളും ഉൾപ്പെടെ, 58,317 നിയമലംഘകരുടെ കേസുകൾ അവരവരുടെ എംബസികളിലേക്ക് തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്.
    ✨✨✨✨✨✨✨✨✨✨✨✨

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728