Header Ads

ad728
  • Breaking News

    കോവിഡ് വാക്സിനേഷൻ ; ആദ്യ ഡോസ് പൂർത്തിയാക്കി ഏരുവേശി പഞ്ചായത്ത്


    പയ്യാവൂർ: ഏരുവേശി പഞ്ചായത്തിലെ 18 വയസിന് മുകളിലുള്ള മുഴുവനാളുകൾക്കും കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് പൂർത്തിയാക്കി. സമ്പൂർണ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവരേയും പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാർ , നഴ്സുമാർ , ആശാവർക്കർമാർ , ആർആർ ടി അംഗങ്ങൾ , സന്നദ്ധ പ്രവർത്തകർ , പഞ്ചായത്ത് വാർഡ് മെംബർമാർ എന്നിവരെ ഡിഎംഒ ഡോ.നാരായൺ നായിക്, ഡിപിഎം ഡോ.അനിൽകുമാർ , ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.സന്തോഷ് എന്നിവർ അഭിനന്ദനം അറിയിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷരായ ഷൈല ജോയി, മോഹനൻ മൂത്തേടൻ, വാർഡ് മെംബർമാരായ പൗളിൻ തോമസ് , ഷീജ ഷിബു , ജയശീ ശ്രീധരൻ , എം.ഡി രാധാമണി, ഏബ്രഹാം കാവനാടിയിൽ , ഇരിക്കുർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ , പഞ്ചായത്ത് സെക്രട്ടറി റോബർട്ട് എന്നിവർ പ്രസംഗിച്ചു. നൂറ് ശതമാനം വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഏരുവേശി , കുടിയാന്മല പിഎച്ച്സികളിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.സജീവൻ, ഡോ.വിനോദ് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉപഹാരം നൽകി ആദരിച്ചു.

    ഏരുവേശി പഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ആദ്യ ഡോസ് നൂറ്ശതമാനം വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഏരുവേശി , കുടിയാന്മല പിഎച്ച്സികളിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.സജീവൻ, ഡോ.വിനോദ് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉപഹാരം നൽകി ആദരിച്ചപ്പോൾ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728