Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഗ്രാമ വിദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു.


    : ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച  ഗ്രാമ വിദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെയാണ് ഈ  പദ്ധതി നടപ്പിലാക്കുന്നത്.നാട്ടിൻ പുറങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ഉൾപ്പെടെയുള്ള മൽസര പരീക്ഷകൾക്ക് മികച്ച പരിശീലനം നൽകുവാനാണ് ഗ്രാമ വിദ്യ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമ വിദ്യ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പി  പി.സദാനന്ദൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ശോഭന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ ജനാർദ്ദനൻ, എം.എം.പ്രജോഷ് ,ഡിപിസി അംഗം കെ വി.ഗോവിന്ദൻ,കെ കെ.രവി, വി.സി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് ഗ്രാമ വിദ്യ പദ്ധതി വിശദീകരിച്ചു. പരിചയസമ്പന്നരായ ഫാക്കൽട്ടികളുടെ ഒരു അക്കാദമിക് പാനൽ രൂപീകരിച്ച് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഗ്രാമ വിദ്യ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പരിശീലന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും മാതൃകാപരീക്ഷകളും സംഘടിപ്പിക്കുമെന്നും ഉദ്യോഗാർത്ഥികളായവർക്ക് ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് മികച്ച പിന്തുണ ഗ്രാമപഞ്ചായത്ത് നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി.മോഹനൻഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്.എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728