Header Ads

ad728
  • Breaking News

    വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തി ചെങ്ങളായി ഗ്രാമപഞ്ചായത്ത്



     :കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ' ഭാഗമായി ഗ്രാമപഞ്ചായത്തിലെ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുവാൻ ഊർജിതമായ നടപടികൾ ആരംഭിച്ച് മാതൃകയാവുന്നു ചെങ്ങളായി ഗ്രാമപഞ്ചായത്ത്'.

    ഗ്രാമ പഞ്ചായത്തുകൾ പ്രത്യേക ഹെൽത്ത് ടീമുകൾ രൂപീകരിച്ചാൽ കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന്. ചെങ്ങളായിയിലും ചുഴലിയിലും ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ടീമുകൾ രൂപീകരിച്ചു ചെങ്ങളായിയിലെ ഹെൽത്ത് ടീമിന് പൊതുജനങ്ങൾക്ക് വേണ്ടി വാക്സിനേഷൻ നടത്തുന്നതിന് ടൗണിനടുത്ത് പുതുതായി ആരംഭിച്ച ചെങ്ങളായി മെഡിക്കൽ സെൻറർ എന്ന ക്ലിനിക്കിൻ്റെ അധികൃതർ സൗജന്യമായി സൗകര്യങ്ങളൊരുക്കി നൽകി. ഡോക്ടർമാരുടേയും സ്റ്റാഫ് നേഴ്സുമാരുടേയും സേവനവും വിട്ടു നൽകി.ചുഴലി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് രണ്ടാമത്തെ മെഡിക്കൽ ടീം വാക്സിനേഷൻ നടത്തുന്നത്.നിലവിൽ വാക്സിനേഷൻ നടക്കുന്ന പി.എച്ച്.സികൾക്ക് പുറമെയാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നേഴ്സുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ഒരോ അഡീഷണൽ മെഡിക്കൽ ടീമിലും ഉൾപ്പെടുന്നത് .ഇവരെ സഹായിക്കുവാൻ സന്നദ്ധ സേവകരുടെ സേവനവും പ്രയോജനപ്പെടുത്തും.ഗ്രാമ പഞ്ചായത്തിലെ പരമാവധി ആളുകൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിൻ നൽകുവാനുള്ള ശ്രമങ്ങളാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി.മോഹനൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728