Header Ads

ad728
  • Breaking News

    ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നു, ആശങ്കയുയർത്തി കേരളം, രാജ്യത്തെ 59 ശതമാനം രോഗികളും സംസ്ഥാനത്ത്



    രാജ്യത്തെ കൊവിഡ് രോഗികൾ കുറയുന്നു. കൊവിഡ് രോഗികളുടെ ആഴ്ചതോറുമുള്ള ശരാശരി 34,965ൽ എത്തി. കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള ഏറ്റവും കുറവ് ദേശീയ ശരാശരിയാണിത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇത് ആദ്യമായാണ് ആഴ്ചതോറുമുള്ള ശരാശരി 35000 ൽ താഴെ എത്തുന്നത്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ഇത് 40000നും മുകളിൽ ആയിരുന്നു.
    കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി 36,500 കൊവിഡ് രോഗികളെ രജിസ്റ്റർ ചെയ്തു. ഒരാഴ്ച മുമ്പ് ഇത് 41649 ആയിരുന്നു. കൊവിഡ് രോഗികൾ ഇന്ത്യയിൽ കുറയുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് പത്രകുറിപ്പിൽ പറഞ്ഞു. രാജ്യത്തെ രോഗികളുടെ 21427 പേരും കേരളത്തിൽ നിന്നുമാണ്. ഇത് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ 59 ശതമാനം വരും.

    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റിയും രാജ്യത്തെ ശരാശരിയെക്കാളും മുകളിലാണ്. തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ ടി പി ആ‌ർ 15 ശതമാനത്തിനു മുകളിൽ രേഖപ്പെടുത്തി. 5132 കേസുകളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 524 പേർ കൊവിഡ് കാരണം മരിച്ചു. 179 മരണങ്ങളുമായി കേരളവും 158 മരണങ്ങളുമായി മഹാരാഷ്ട്രയുമാണ് ഇവിടെയും മുന്നിൽ നിൽക്കുന്നത്.
    ➖➖➖➖➖➖➖➖➖➖


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728