ചെമ്പേരി ജെസിഐയുടെ വനവൽക്കരണ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: ചെമ്പേരി ജൂണിയർ ചേംബർ ഇന്റർനാഷ്ണ് ലിന്റെ നേതൃത്വത്തിൽ അഡ്വ സജീവ് ജോസഫ് എം എൽ എയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹിക വനവൽക്കരണ പരിപാടി ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ.എം.വാസുദേവൻ നായർക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോസ് ആനിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
2000-ത്തോളം തൈകൾ വിവിധ കുടുംബങ്ങൾക്കായി വിതരണം ചെയ്യ്തു. ചെമ്പേരി ജെസിഐ സെക്രട്ടറി സുനിൽ പീറ്റർ , തോമസ് മാമ്പുഴ, ബേബി മണലുംകുഴി, ജേണി കാഞ്ഞിരിത്താംമണ്ണിൽ , സെബി പിണക്കാട്ട്, ഷൈനി മണലുംകുഴി, സിജി കല്ലംകുളം, ഫ്രാൻസീസ് ആളാത്ത്, ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.
No comments