Header Ads

ad728
  • Breaking News

    വന്യമൃഗശല്യം അധികാരികൾ പരിഹാരം കാണണം എന്ന് യൂത്ത് കോൺഗ്രസ്‌



    പയ്യാവൂർ : അടിക്കടിയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിലും കാട്ടാനക്കൂട്ടങ്ങളുടെ വിഹാരങ്ങളിലും പൊറുതിമുട്ടി ചന്ദനക്കംപാറയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ. ജനങ്ങളെ ഭീതിയിലാക്കി കൃഷിനാശവും ജീവത് ഭീഷണിയും തുടരുന്ന മലയോരജനതയോട് നടപ്പിലാകാത്ത ഉറപ്പുകൾ നല്കി വഞ്ചിക്കുന്ന അധികൃതരുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കാട്ടാന കൂട്ടം നശിപ്പിച്ച ചന്ദനക്കാംപറയിലെ വിവിധ പ്രദേശങ്ങൾ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം പ്രസിഡന്റ്‌ മിലിട്ടൻ മൈക്കിൾ, ചന്ദനക്കാംപാറ യൂണിറ്റ് പ്രസിഡന്റ്‌ സനൽ പാമ്പാറ, മണ്ഡലം സെക്രട്ടറി നിതിൻ പാതികുളങ്ങര, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റിജേഷ് കൃഷ്ണൻ, സെക്രട്ടറി അനീഷ് കളരിക്കൽ, ഷിജു വടക്കെകര തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

    ആറ് മാസങ്ങൾക്കുള്ളിൽ പൂർണ്ണതോതിൽ ഫെൻസിങ് നടപ്പാക്കാമെന്ന പഞ്ചായത്ത്‌ അധികൃതരുടെ ഉറപ്പാണ് പാഴ് വക്കായത് നാല് മാസങ്ങൾ കഴിഞ്ഞിട്ടും ഇവ നടപ്പാക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.ചന്ദനക്കാംപാറയുടെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം കനത്ത നാശനഷ്ടങ്ങൾ ആണ് കുറച്ച് ദിവസങ്ങളിലായി വരുത്തി വെച്ചിരിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728