Header Ads

ad728
  • Breaking News

    പാലക്കയം തട്ടിലേക്ക് സൂപ്പർ ഫാസ്റ്റ് ദീർഘ ദൂര ബസ് സർവീസ്



     
    കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നെടുംകണ്ടത്തു നിന്നും
    കെ. എസ്.ആർ.ടി.സി യുടെ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കാൻ ഗതാഗത മന്ത്രി ആന്റെണി രാജു ഉത്തരവിട്ടു.


    ജോൺ ബ്രിട്ടാസ് എം.പി. നൽകിയ നിവേദനത്തെ ത്തുടർന്നാണ് ഉടനടി സർവീസ് ആരംഭിക്കാൻ മന്ത്രി ഉത്തരവിട്ടത്.

    അനുദിനം വികസിച്ചു വരുന്ന പാലക്കയം തട്ടിന്റെ വികസന ത്തിന് കൂടുതൽ ഗതാഗത സൗകര്യങൾ അനിവാര്യമാണെന്ന 
    ബ്രിട്ടാസിന്റെ ആവശ്യമാണ് ദിവസങ്ങൾക്കകം അനുവദിച്ചത്.
    പാലക്കയംതട്ടിന്റെ 
    തൊട്ടടുത്ത പ്രദേശമായ പുലിക്കുരുമ്പയാണ് ബ്രിട്ടാസിന്റെ നാട്.

    രാവിലെ 6 ന് നെടുംകണ്ടത്തു നിന്നും ആരംഭിക്കുന്ന ബസ്സ് രാജക്കാട്, അടിമാലി, കോതമംഗലം,
    തൃശൂർ, കോഴിക്കോട് വഴി 5.10 ന് പാലക്കയം തട്ടിലെത്തും.

    സെപ്തംബർ ആദ്യവാരം തന്നെ സർവീസ് ആരംഭിക്കും.
    ഇടുക്കിയിലേയും കണ്ണൂരിലേയും  ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഈ സർവീസ് രണ്ടു ജില്ലകളിലേയും വിനോദ സഞ്ചാരികൾക്ക് അനുഗ്രഹമാകും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728