Header Ads

ad728
  • Breaking News

    ഭാരതം ലോകത്തിന് മുമ്പിലെ മഹാത്ഭുതം:മാർ ജോസഫ് പാംപ്ലാനി


    പയ്യാവൂർ:രണ്ടര ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും അതിൽ അധിവസിക്കുന്ന നൂറ്റിമുപ്പത്തിയെട്ട് കോടി ജനങ്ങളും അവരുടെ വ്യത്യസ്തമായ ജീവിതശൈലി, ഭാഷ, സംസ്കാരം, മതവിശ്വാസം എന്നിങ്ങനെ ഒരായിരം വൈവിധ്യങ്ങളുടെ ഭൂമികയായിരുന്നിട്ടും ഒരു രാഷ്ട്രമായും ഒരു ജനതയായും ഭാരതമെന്ന ഒറ്റ വികാരമായും ജനത ഒന്നിച്ച് നില്ക്കുന്നു എന്നത് തന്നെ ലോകരാഷ്ടങ്ങൾക്കിടയിലെ ഒരു മഹാത്ഭുതമായി ഭാരതത്തെ മാറ്റിയെന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.കെ.സി.ബി.സി.മദ്യവിരുദ്ധസമിതിയുടേയും മുക്തിശ്രീയുടേയും ആഭിമുഖ്യത്തിൽ നടന്ന ദേശീയോദ്ഗ്രഥന ദിനാചരണം അതിരൂപതാതല ഉദ്ഘാടനം ഇരിട്ടിയിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈവിധ്യങ്ങളെ മാനിക്കുന്നവർസംവാദത്തിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർ,മതങ്ങളുടെ സനാതന മൂല്യങ്ങളെ ആദരിക്കുന്നവർ,മദ്യമുക്ത ഭാരതത്തെ കെട്ടിപ്പടുക്കുന്നവർ,അവരാണ് ഭാരതത്തിന്റെ അടിവേരുകൾ,ഒരു ഇന്ത്യ ഒരു ജനത മഹത്തായൊരു സംസ്കാരം.ഈ ആശയപ്രചരണമാണ് ദേശീയോദ്ഗ്രഥന ദിനാചരണ പരിപാടികളിലൂടെ സമൂഹത്തിന്റെ ഉപരിചിന്തയ്ക്കായ്  മദ്യവിരുദ്ധ പ്രസ്ഥാനം
    നൽകുന്നത് എന്നതും കാലികപ്രസക്തമാണ്.മൂന്ന് കോടി ജനങ്ങൾ പ്രതിവർഷം മദ്യപാനം കൊണ്ട് മരണമടയുന്നു എന്ന സി.ഡി.സി.റിപ്പോർട്ട്  മദ്യസംസ്കാരം മരണ സംസ്കാരമെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നു. അതിനാൽ സ്വാതന്ത്രമനുഭവിക്കാതെ മദ്യത്തിന്റെ അടിമയായ് ജീവിച്ച് മരിക്കുന്ന കോടിക്കണക്കിന് ജനങ്ങളിൽ ഒരാളാവാതെ സ്വതന്ത്രമനുഷ്യനാകാനുള്ള ദൃഡനിശ്ചയം ഈ സ്വാതന്ത്ര്യദിനത്തിൽ ഏവരും എടുക്കണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു.കെ.സി ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ അതിരൂപതാ ഡയറക്ടർ ഫാ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ ആന്റണി ആനക്കല്ലിൽ,അബ്രാഹം വലിയമറ്റം,തമ്പി മഠത്തിനകത്ത് ,എലിസബത്ത് മുണ്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഭാരതത്തിനുവേണ്ടി പ്രാർത്ഥന,ദേശീയ പതാക വന്ദനം,പ്രതിജ്ഞ,ദേശീയഗാനം എന്നിവയോടെ പരിപാടി സമാപിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728