Header Ads

ad728
  • Breaking News

    ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് പദ്ധതിയില്‍ പങ്കാളികളായി ചെങ്ങളായി പഞ്ചായത്തും





    കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് പദ്ധതിയില്‍ പങ്കാളികളായി ചെങ്ങളായി പഞ്ചായത്തും. പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന ഓണസ്പര്‍ശം ക്യാംപയിന്റെ ഭാഗമായി 30,000 രൂപയുടെ ഖാദിവസ്ത്രങ്ങളാണ് വാങ്ങിയത്. പഞ്ചായത്തിലെ 60ലേറെ വരുന്ന കിടപ്പുരോഗികള്‍ക്ക് ഓണക്കോടിയായി ഇവ സമ്മാനിക്കും. ഇതിനായുള്ള ഖാദി വസ്ത്രങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷില്‍ നിന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനന്‍, സെക്രട്ടറി കെ കെ രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728