Header Ads

ad728
  • Breaking News

    ചെമ്പേരി ജെസിഐ ശ്രേഷ്ഠ കർഷകനെ ആദരിച്ചു.

    പയ്യാവൂർ:ചെമ്പേരി ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷ ദിനാചരണം സംഘടിപ്പിച്ചു. ചെമ്പേരിയിലെ  പെരുമാലി പീലിപാപ്പൻ (102) എന്ന കർഷക പിതാവിന്റെ  ഭവനത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ. എം.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . ചെമ്പേരി ജെസിഐ  പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ണിനോട് മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന എല്ലാ കർഷകരോടുമുള്ള ആദരവ് സൂചിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയേറ്റ മേഖലയിലെ ഏറ്റവും പ്രായമുള്ള 102 വയസ്സിലും കൃഷി പണികൾ ചെയ്യുന്ന പെരുമാലി പീലിപാപ്പനെ ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം ഡയറക്ടർ ജോണി വെട്ടിക്കൽ , ചെമ്പേരി ജെസിഐ സെക്രട്ടറി സുനിൽ പീറ്റർ , ചെമ്പേരി ലൂർദ് മാതാ ഫൊറോന സെക്രട്ടറി സിബി പുന്നക്കുഴി,  തോമസ് കാരക്കുന്നേൽ, തങ്കച്ചൻ പെരുമാലിൽ, തോമസ് ഉറുമ്പിൽ ,ജോസ് പൈങ്ങോട്ട് , ജോഷി കടുക്കുന്നേൽ, ഷാജി വടക്കേകുന്നുംപുറം, ഫ്രാൻസീസ് ആളാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728