Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ ഓണ സ്പർശം.





    കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപക്ഷത്ത് നിലയുറപ്പിച്ച് സമൂഹത്തിൻ്റെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നു. ജനപ്രതിനിധികളോടൊപ്പം പ്രാദേശിക സർക്കാറിൻ്റേയും അനുബന്ധ ഓഫീസുകളിലേയും ജീവനക്കാരും സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് പ്രയാസമനുഭവിക്കുന്നവരുടെ കൂടെ നിൽക്കാൻ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട് ജീവനക്കാരുടെ സേവനം കേവലം ഓഫീസിനകത്ത് മാത്രമല്ല;സമൂഹത്തിലും പ്രതിഫലിക്കണം എന്ന ബോധ്യമുള്ളത് കൊണ്ടു തന്നെയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ  ജനപ്രതിനിധികളുമായി ചേർന്ന് നിന്ന്. ഈ വർഷത്തെ ഓണം വ്യത്യസ്തമായ രീതിയിൽ  .ഓണ സ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിച്ച്.. തികച്ചും മാതൃകാപരമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ..പെയ്ൻ & പാലിയേറ്റീവ് പരിചരണത്തിൽ കഴിയുന്നവർക്ക്... ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന രോഗാതുരരായ ആളുകൾക്ക്  പരിചരണത്തോടൊപ്പം... ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹസ്പർശമെന്ന നിലയിൽ.. ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നു.അതോടൊപ്പം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ഖാദിക്ക് കണ്ണൂരിൻ്റെ കൈത്താങ്ങ് എന്ന പ്രോഗ്രാമിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പങ്കാളിയാവുകയും ചെയ്യുന്നു. ഓണ സ്പർശം. പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നാളെ ( ബുധനാഴ്ച )രാവിലെ 9 മണിക്ക് അഴീക്കോട് എം എൽ എ  കെ .വി.സുമേഷ് നിർവ്വഹിക്കും.ചടങ്ങിൽ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിക്കും.പ്രാദേശിക സർക്കാരെന്ന നിലയിൽ,  സാമൂഹത്തിൽ കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുവാൻ ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഇനിയും ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കെ.രാജേഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728