Header Ads

ad728
  • Breaking News

    പൈസക്കരിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


    പയ്യാവൂർ :2020-21 എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൈസക്കരിയിലെ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം, പൈസക്കരി യൂണിറ്റ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ അഡ്വ. സജീവ് ജോസഫ് എം. എൽ.എ അനുമോദിച്ചു. ദുഷ്കരമായ ഈ കാലഘട്ടത്തിൽ കൊറോണയോടും മറ്റെല്ലാ പ്രതിസന്ധികളോടും പടപൊരുതി വിദ്യാർത്ഥികൾ കൈ വരിച്ച ഈ നേട്ടം നാളെയിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മണ്ഡലത്തിൽ താൻ ഏറ്റവുമധികം ഊന്നൽ നൽകുന്ന മേഖല വിദ്യാഭ്യാസമാണ് എന്നും അതിനായി വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന ദിശാ ദർശൻ എന്ന പ്രോഗ്രാം തുടങ്ങിയിരിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയും അദ്ദേഹം വിദ്യാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിച്ചു. വിവിധങ്ങളായ മേഖലകളിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴും രാജ്യത്തിന്റെ ഉന്നമനത്തിനായി നിലകൊള്ളുന്ന പൗരന്മാരായി നാളെയുടെ തലമുറയായ വിദ്യാർത്ഥികൾ രൂപപ്പെടണമെന്നും അതിനായി നല്ല രാഷ്ട്രീയ അവബോധം ഏവരും മനസ്സിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൈസക്കരി പ്രദേശത്തു നിന്നും എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  മേടിച്ച 55 ഓളം കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിൽട്ടൺ മൈക്കിൾ അധ്യക്ഷത വഹിച്ചു. ദേവമാതാ എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് അസിസ്റ്റന്റ് മാനേജർ ഫാ. സനു ഇളംപുരയിടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി,  യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.പി ലിജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ.കെ കുര്യൻ, ദേവമാതാ പ്ലസ് ടു പ്രിസിപ്പാൾ എൻ.ഡി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ കണ്ടത്തിൻകര, അനീസ് നെട്ടനാനി, ഐ എൻ ടി യു സി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബേബി മുല്ലക്കരി, കെ എസ് യു  ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിൽ, ലിജേഷ് കടവേലിൽ എന്നിവർ സംസാരിച്ചു. പ്രിൻസ് കോയിക്കൽ, രജീഷ് അമ്പാട്ട്, ടോണി തുടിയംപ്ലാക്കൽ, ആൽബിൻ പാറക്കൽ, സനൽ പാമ്പാറ, നിധിൻ പാത്തികുളങ്ങര, അമൽ വണ്ടാകുന്നേൽ, ടോം താഴത്തുമുളഞ്ഞിനാൽ, അമൽ തോമസ്, ആൽബിൻ മാളോല എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728