Header Ads

ad728
  • Breaking News

    തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി ഓഫറും.



    _തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി ഓഫറും സ്ഥലവില നിലവിലുള്ള നിരക്കിന്റെ രണ്ടിരട്ടിവരെ ലഭിച്ചേക്കും. കെ-റെയില്‍ നിര്‍മ്മാണഘട്ടത്തില്‍ അര ലക്ഷം പേര്‍ക്കും പ്രവൃത്തി നടപ്പായിക്കഴിഞ്ഞാല്‍ പതിനായിരം പേര്‍ക്കും തൊഴില്‍ അവസരമുണ്ട്._

    _വീടുകള്‍ നീക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യും. അല്ലാത്തവയ്ക്ക് തുക നല്‍കും. പറമ്ബില്‍ നില്‍ക്കുന്ന മരങ്ങള്‍ക്കുവരെ വില കിട്ടും. ഇതിന് പുറമേ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയോ യോഗ്യതയുള്ളവര്‍ക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേയില്‍ തൊഴിലോ ലഭിക്കും. റവന്യൂ റിക്കവറി ചട്ടപ്രകാരമാണ് ഇതെല്ലാം._

    _529.45 കിലോമീറ്റര്‍ ദൂരത്തില്‍ 15 മുതല്‍ 25 മീറ്റര്‍വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. നാഷണല്‍ ഹൈവേക്ക് 45 മീറ്റര്‍ വേണ്ടിടത്താണ് അതിന്റെ മൂന്നിലൊന്നിന് കാര്യം നടത്തുന്നത്._ _ഇരട്ടവരി പാതയുടെ ഇരുവശത്തും വേലികളുണ്ടാകും. ഇത് മറികടക്കാന്‍ 500 മീറ്റര്‍ ഇടവിട്ട് ഇടമൊരുക്കും._

    _നിലവിലുള്ള റോഡുകള്‍ മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മ്മിച്ച്‌ കടത്തിവിടും. ലെവെല്‍ക്രോസ് ഇല്ല._ _ആകെയുള്ളതില്‍ 125 കിലോമീറ്ററും തൂണുകളില്‍ ഉയര്‍ത്തിയോ ഭൂമിക്കടിയിലോ ആണ് റയില്‍പ്പാത. അവിടെ മറ്റ് തടസ്സം വരുന്നില്ല._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728