Header Ads

ad728
  • Breaking News

    വാഹന രജിസ്ട്രേഷൻ: പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ വാഹനനമ്പർ നൽകണമെന്ന് മോട്ടോർ വാഹനവകുപ്പ്.


     ഇടപാടുകൾ സംബന്ധിച്ച നടപടികൾ ഓൺലൈനിൽ ആക്കുന്നതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

    വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി വാഹന ഉടമകൾ ഓൺലൈൻ സംവിധാനമായ പരിവാഹൻ വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകണമെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായാണ് ഈ നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

    മോട്ടോർ വാഹന ഇടപാടുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

    “നിലവിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും മോട്ടോർ വാഹനവകുപ്പിൽ ഓൺലൈനിൽ ആയിക്കഴിഞ്ഞു. അടുത്ത ഘട്ടമായി വാഹന ഇടപാടുകൾ സംബന്ധിച്ച നടപടികളാണ് ഓൺലൈനിൽ ആക്കുന്നത്. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചു,” വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    ”വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണം. എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ പരിവർത്തൻ വെബ്സൈറ്റിൽ (www. parivahan.gov.in) നൽകണം.

    *നമ്പർ ചേർക്കുന്നത്  ഇങ്ങനെ*

    www.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക.

    അപ്പോൾ തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. അപ്പോൾ ഒട്ടേറെ ഐക്കണുകളുടെ കൂട്ടത്തിൽ‌ ‘അപ്ഡേറ്റ് മൊബൈൽ നമ്പർ’ എന്നതു കാണാം. അതിൽ ക്ലിക് ചെയ്യുക.

    ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക.

     ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി അതുപോലെ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക.



    അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒടിപി നമ്പർ ലഭിക്കും. അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728