Header Ads

ad728
  • Breaking News

    കർഷകരെ തെരുവ് തെണ്ടികളാക്കരുത്. കേരള കോൺഗ്രസ് (ബി)



    കണ്ണൂർ,
    ചിരട്ടപ്പാൽ ഇറക്കുമതിയിലൂടെ കേരള കർഷകരെ തെരുവുതെണ്ടികളാക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും, ഇത്തരം ജനകീയ വിഷയങ്ങളിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും, കെ.സുരേന്ദ്രനും ഇടപെടണമെന്നും കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. ജില്ലാ നേതൃസംഗമവും, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നെഹ്റു പബ്ലിക്ക് ലൈബ്രറി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് രതീഷ് ചിറക്കൽ അദ്യക്ഷനായിരുന്നു. ഷോണിഅറയ്ക്കൽ, അഡ്വ.ബിനോയി തോമസ്, ഷിജോ കണം കൊമ്പിൽ എന്നിവർ പ്രസംഗിച്ചു. രതീഷ് ചിറയ്ക്കൽ, കെ.എം.മാത്യം, വിശ്വനാഥൻ മാത്തിൽ, ജോയിച്ചൻ വേലിക്കകത്ത്, സൈല സ്മണലേൽ, എം.വി.അനൂപ് കുമാർ, സുദീഷ് കുമാർ പാച്ച പൊയ്ക, കെ.കെ.രമേശൻ എന്നിവർക്ക് മെമ്പർഷിപ്പ് നല്കിക്കൊണ്ട് അഴീക്കോട്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, തലശേരി നിയോജക മണ്ഡലങ്ങളിലെ മെമ്പർഷിപ്പ് വിതരണഉദ്ഘാടനം ജോസ് ചെമ്പേരി നിർവഹിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728