Header Ads

ad728
  • Breaking News

    എസ് എസ് എഫ് ശ്രീകണ്ഠപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു




     ശ്രീകണ്ഠാപുരം : വിദ്യാർത്ഥികളുടെ  സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ശ്രീകണ്ഠാപുരം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിവിഷൻ സാഹിത്യോത്സവ് ആഗസ്റ്റ് 28, 29,30 തീയതികളിൽ നടക്കും....

     ചാലോട് ഇരിക്കൂർ ശ്രീകണ്ഠപുരം ചെങ്ങളായി എന്നീ 4 സെക്ടറുകളിൽ നിന്നായി ഏഴ് വിഭാഗങ്ങളിൽ നൂറോളം മത്സരയിനങ്ങളിൽ നാനൂറോളം പ്രതിഭകൾ മാറ്റുരക്കും....

     പ്രസ്തുത പരിപാടിയുടെ പ്രഖ്യാപനം സയ്യിദ് അസ്‌ലം ജിഫ്രി തങ്ങൾ സിലോൺ  നിർവഹിച്ചു... ഡിവിഷൻ പ്രസിഡന്റ് ഫായിസ് ഫാളിലിയുടെ അധ്യക്ഷതയിൽ  എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ ഉദ്ഘാടനം നിർവഹിച്ചു...


     സയ്യിദ് സഅദ് തങ്ങൾ അൽ ഹൈദ്രൂസി ഇരിക്കൂർ പ്രാർത്ഥനയും 
     ഇസ്മയിൽ മാസ്റ്റർ ബ്ലാത്തൂർ, അബ്ദുൽ ഖാദർ സഖാഫി കുണിയ, ഹംസ സഖാഫി കൊയ്യം തുടങ്ങിയവർ ആശംസയും അർപ്പിച്ചു സംസാരിച്ചു....

     സലീം സഖാഫി വളക്കൈ സ്വാഗതവും സഅദ് ശാമിൽ ഇർഫാനി നന്ദിയും പറഞ്ഞു....

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728