Header Ads

ad728
  • Breaking News

    ഇരിക്കൂർ : ഇ അഹമ്മദ് സ്മാരക സൗജന്യ മരുന്ന് വിതരണം അലിവ് 2021 വി കെ അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു....



    ഇ അഹമ്മദ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതി - അലിവ് 2021 ന് പ്രൗഢമായ തുടക്കം; ജീവകാരുണ്യേ സേവന മേഖലകളിൽ ആരോഗ്യകരമായ മത്സരം വേണം: അബ്ദുൽ ഖാദർ മൗലവി

    ഇരിക്കൂർ: കക്ഷിരാഷ്ട്രീയത്തിനതീതമായി ജീവകാരുണ്യ സേവന മേഖലകളിൽ ആരോഗ്യകരമായ മത്സരത്തിനിറങ്ങാൻ എല്ലാ സംഘടനകളും തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ അബ്ദുൽ ഖാദർ മൗലവി ആവശ്യപ്പെട്ടു.

      കോവിഡ് രോഗത്തിൻ്റെ വ്യാപ്തിയും ഭീതിയും സാമ്പത്തിക തകർച്ചയും കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ചെറിയ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒറ്റ ഡോസ് മരുന്നിന് പോലും കോടികൾ ആവശ്യമായി വന്നപ്പോൾ ഈ ദുരിതകാലത്തും കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത സുമനസ്സുകൾ മുന്നോട്ട് വന്നത് ശുഭകരമായ സൂചനയാണ്.

    ജീവകാരുണ്യ -ആരോഗ്യമേഖലകളിൽ കെ എം സി സി യുടെ പ്രവർത്തനം തുല്യതയില്ലാത്തതാണെന്നും ആഗോളതലത്തിലെയും ഇന്ത്യയിലെയും പീഢിത വർഗ്ഗത്തിൻ്റെ രോദനമുയരുമ്പോൾ ഇ അഹമ്മദ് സാഹിബിൻ്റെ വേർപാട് ഇന്നും കടുത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
    ഇരിക്കൂർജിസിസി കെഎംസിസിയുടെ അഞ്ചാംഘട്ട സൗജന്യ മരുന്ന് വിതരണ പദ്ധതി അലിവ് - 202l ഇരിക്കൂർ സി എച്ച് സൗധത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ചെയർമാൻ കെ മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു.മികച്ച കോവിഡ് വളണ്ടിയർ പ്രവർത്തകനായ പി കെ ഹനീഫയ്ക്കുള്ള ഉപഹര സമർപ്പണം പി കെ അബൂബക്കർ ഹാജി ബ്ലാത്തൂർ നിർവ്വഹിച്ചു.

    ടി എൻ എ ഖാദർ അനുസ്മരണ പ്രഭാഷണവും എം പി അഷറഫ് പദ്ധതി വിശദീകരണവും നടത്തി.സി കെ മുഹമ്മദ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി സി നസിയ്യത്ത് ടീച്ചർ, പി കെ ഷംസുദ്ദീൻ, കെ കെ സത്താർ ഹാജി, കെ കെ കുഞ്ഞി മായൻ ,കെ ടി നസീർ, യു പി അബ്ദു റഹ്മാൻ,ടി പി ഫാത്തിമ, എൻ കെ സുലൈഖ ടീച്ചർ, കെ നിസ്താർ, കെ ടി നിസ്താർ, എൻ ശിഹാബുദ്ദീൻ, വി ഉമ്മർ കുട്ടി, കെ ത്വയ്യിബ്, വിസി ജുനൈർ, എം സി അഷറഫ്, വി കെ അഷ്ഫീർ പ്രസംഗിച്ചു. എം പി അബ്ദു റഹ്മാൻ മൗലവി പ്രാർത്ഥന നടത്തി.ജനറൽ സെക്രട്ടറി എം പി ഹംസ സ്വാഗതവും ശിഹാബുദ്ദീൻ പള്ളിപ്പാത്ത് നന്ദിയും പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728