Header Ads

ad728
  • Breaking News

    ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവും മത വിശ്വാസങ്ങളെ അവഹേളിക്കുവാൻ ആർക്കും അധികാരമില്ല-കത്തോലിക്കാ കോൺഗ്രസ്







    പയ്യാവൂർ: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ
    " ഈശോ നോട്ട് ഫ്രം ദി ബൈബിൾ "
    "കേശു ഈ വീടിന്റെ നാഥൻ"
    എന്നീ ചലച്ചിത്രങ്ങൾ ക്രൈസ്തവ മത വിശ്വാസത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉള്ളതാണെന്നും ആയതിൽ കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്തും പറയുവാനും ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം അല്ലെന്നും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനും മതാചാരങ്ങളെ അവഹേളിക്കുവാനും ഇവിടെ ആർക്കും ലൈസൻസ് നൽകിയിട്ടില്ല.
    ഇത്തരത്തിലുള്ള സിനിമകൾ പിൻവലിച്ചില്ലെങ്കിൽ ക്രൈസ്തവ വിശ്വാസികൾ സമാധാനപരമായി സമര രംഗത്തേക്ക് ഇറങ്ങുവാൻ നിർബന്ധിതരാകും എന്നും യോഗം മുന്നറിയിപ്പു നൽകി.യോഗത്തിൽ തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാമ്പുറം, ഫിലിപ്പ് വെളിയത്ത്, അഡ്വ. ബിനോയ് തോമസ്, ജോർജ്ജ് വടകര, പീയൂസ് പറയിടം, സിസിലി പുഷ്പക്കുന്നേൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, വർഗീസ് പള്ളിച്ചിറ, അൽഫോൺസ് കളപ്പുര, അബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728