Header Ads

ad728
  • Breaking News

    മുതിർന്ന കർഷകർക്ക് ഓണപ്പുടവ സമ്മാനിച്ച് 'കോട്ടൂർ പ്രതീക്ഷ'യുടെ ഓണം



    ശ്രീകണ്ഠപുരം: ഓണം കേരളീയർക്ക് എന്നും പ്രതീക്ഷകളുടെ പൊൻപുലരിയാണ് .ലോകം മഹാമാരിയെ ചെറുക്കാൻ നിർമ്മിച്ച വേലി കെട്ടുകൾ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചപ്പോഴും, നാടിന് പ്രതീക്ഷയാകാൻ വെമ്പൽ കൊള്ളുന്ന കോട്ടൂർ പ്രതീക്ഷ ആൾക്കൂട്ടമോ, ആരവങ്ങളോ ഇല്ലാത്തെ തല മുതിർന്ന കോട്ടൂരിലെ പത്തോളം കർഷകർക്ക്, ഓണക്കോടി നൽകി ആദരിച്ചു. മണ്ണിൽ 100 മേനിയുടെ കനകം വിളയിച്ച്, നൂറ് തികഞ്ഞ ജില്ലയിൽ തന്നെ അറിയപ്പെടുന്ന കർഷകൻ കോട്ടൂരിലെ  ശ്രീ. ചിരുകണ്ടനും, പത്നി നാരായണിക്കും വീട്ടിൽ എത്തി ഓണപ്പുടവ പുതപ്പിച്ച് ഓണക്കോടികൾ സമ്മാനിച്ച് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ: കെ.വി.ഫിലോമിന ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സി. മധു അദ്ധ്യക്ഷത വഹിച്ചു.കെ.ബിജു സ്വാഗതവും, അശ്രഫ്, കെ.വി.സുരേഷ് , വിനോദ്  എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728