Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു



     ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കുന്ന പേര മരത്തോട്ടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രിൻസിപ്പൽ സി. റീന നിർവ്വഹിച്ചു. സ്കൂൾ പരിസര ശുചീകരണത്തിന് ഹെഡ്മിസ്ട്രസ് വി.സി. ശൈലജ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, സീഡ് കോഡിനേറ്റർ വി വി സുനേഷ്, ടി.എം തുളസി ധരൻ , ഹരീന്ദ്രനാഥ്, കെ ലക്ഷ്മി, പി.കെ ബിജു എന്നിവർ സംസാരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടമൊരുക്കൽ, ശലഭോദ്യാനം, ഫലവൃക്ഷത്തോട്ടം തുടങ്ങിയ വിവിധ പരിപാടികളാണ് പുരോഗമിക്കുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുട്ടികൾക്ക് സ്കൂളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെങ്കിലും വീടുകളിൽ  പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂളിൽ നടക്കുന്ന ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ പൂർണമായും അധ്യാപകരുടെ പങ്കാളിത്തത്തിലാണ് നടക്കുന്നത്. കുട്ടികൾ തിരികെ എത്തുമ്പോഴേക്കും മനോഹരമായ സ്കൂൾ ക്യാമ്പസ് ഒരുക്കാനുള്ള ശ്രമത്തിലാണ് ജി എച്ച് എസ് എസ് ഇരിക്കൂറിലെ അധ്യാപക കൂട്ടായ്മ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728