Header Ads

ad728
  • Breaking News

    മടമ്പം മേരിലാൻറ് ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ചെയ്തു


    വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു 

    പയ്യാവൂർ: മടമ്പം മേരിലാൻറ് ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം  ആർട്ട് ഡയറക്ടർ  മനോജ് കെ തോമസ് ഓൺലൈൻ വഴി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് രാമച്ചനാട്ട്  അധ്യക്ഷത വഹിച്ചു.  സ്കൂളിലെ വിദ്യാർത്ഥിയും ഫ്ളവർസ് ചാനൽ ടോപ്പ് സിംഗർ ജേതാവുമായ തേജസ് കെ മേരിലാന്റ് ഹൈസ്കൂൾ യൂട്യൂബ് ചാനൽ  ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ കെ ബിനോയ് , പി ടി എ പ്രസിഡൻറ് യു പി അബ്ദുൾറഹ്മാൻ, ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലർമാരായ മീന സജി, വിജിൽ മോഹൻ,അധ്യാപകരായ റോയ്മോൻ ജോസ്,ഷീജ വാരിയാട്ട് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി  അധ്യാപകരായ ലിജോ പുന്നൂസ്, ബിബിൻ അലക്‌സ്, അമൽ ചാക്കോ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728