Header Ads

ad728
  • Breaking News

    ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യരുത് - കത്തോലിക്കാ കോൺഗ്രസ്

    പയ്യാവൂർ: വിദേശത്തുനിന്നും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ റബ്ബർ കമ്പനികൾ നടത്തുന്ന ശ്രമത്തെ കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അപലപിച്ചു.പത്തു വർഷത്തോളമായി റബറിന്റെ വില കുത്തനെ ഇടിഞ്ഞു. റബ്ബർ കർഷകർ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടും റബ്ബറിന്റെ വില ഇടിയുവാൻ കാരണമാകുന്ന ചിരട്ടപ്പാൽ ഇറക്കുമതിക്ക് അനുവാദം കേന്ദ്ര ഗവൺമെന്റ് നൽകരുതെന്നും യോഗം അഭ്യർത്ഥിച്ചു.റബ്ബർ കർഷകരെ സഹായിക്കുവാൻ റബ്ബറിന്റെ തറവില 250 രൂപയായി വർധിപ്പിച്ചു വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തണമെന്നും യോഗം  സർക്കാരിനോട്  ആവശ്യപ്പെട്ടു.തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു.അതിരൂപത പ്രസിഡന്റ് അഡ്വ ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാമ്പുറം, ഫിലിപ്പ് വെളിയത്ത്, അഡ്വ ബിനോയ് തോമസ്, ജോർജ്ജ് വടകര, പീയൂസ് പറയിടം, സിസിലി പുഷ്പക്കുന്നേൽ, അഡ്വ ഷീജ സെബാസ്റ്റ്യൻ, ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, വർഗീസ് പള്ളിച്ചിറ, അൽഫോൺസ് കളപ്പുര, അബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728