Header Ads

ad728
  • Breaking News

    സമരിറ്റൻ പാലിയേറ്റീവിന്റെ നേതൃത്വത്തിലുള്ള സമരിറ്റൻ ക്ലിനിക് ഉദ്ഘാടനം ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ. കെ. വി ഫിലോമിന നിർവഹിച്ചു.



     ശ്രീകണ്ഠാപുരം : കോട്ടൂർ ലിറ്റിൽഫ്ലവർ കോംപ്ലക്സിൽ സമരിറ്റൻ പാലിയേറ്റീവിന്റെ നേതൃത്വത്തിലുള്ള സമരിറ്റൻ ക്ലിനിക് ഉദ്ഘാടനം ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ. കെ. വി ഫിലോമിന നിർവഹിച്ചു. ശ്രീകണ്ഠപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക്  സമരിറ്റൻ പാലിയേറ്റീവ് നൽകുന്ന സേവനങ്ങളെ ടീച്ചർ പ്രശംസിച്ചു സംസാരിച്ചു. മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും സഹായമെത്തിക്കുന്നതിനുള്ള ക്രമീകരണമാണ് ഇവിടെ നടത്തിയിരിക്കുന്നതെന്ന് ഡോ. ലില്ലി കെ. ജെ. അവരുടെ സന്ദേശത്തിൽ  വിശദീകരിച്ചു. ഉദ്ഘാടന പരിപാടിയിൽ കോട്ടൂർ സെന്റ് തോമസ് ആശ്രമം സുപ്പീരിയർ ഫാ. ജിൽസ്  ഞവരക്കാട്ട്, ഫാ. തോമസ് നെടുങ്ങനാൽ, ഫാ. ജോയ്സൺ  കണ്ടത്തിക്കുടി, ഫാ. അനൂപ് നരിമറ്റം, ഫാ. ബിനു പൈംപിള്ളിൽ, ബ്രദർ ആൽബിൻ, മുൻസിപ്പൽ കൗൺസിലർ ശ്രീ. ചാക്കോ കൊന്നക്കൽ, ഒപ്പം ഗ്രൂപ്പ് ചെയർമാൻ പ്രൊഫസർ വി. ഡി. ജോസഫ് ശ്രീ. ഉമ്മച്ചൻ പ്ലാക്കാട്ട്, കനിവ് പാലിയേറ്റീവ് സെക്രട്ടറി ശ്രീ. പത്മനാഭൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, തോമസ് ചക്യത്ത്, സുനീഷ്, ഷൈജൽ, സനീഷ് കെ , രതീഷ് കെ കെ തുടങ്ങിയവർ സംബന്ധിച്ചു. ക്ലിനിക്കിന്റെ പ്രവർത്തന സമയം രാവിലെ 9 മുതൽ ആയിരിക്കും. കോവിഡ് പശ്ചാത്തലത്തിൽ Tele Medicine  സംവിധാനത്തിലൂടെ കിടപ്പു രോഗികൾക്കും കുടുംബത്തിനും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന   E-പാലിയേറ്റീവ് ക്രമീകരണവും ക്ലിനിക്കിൽ നടത്തിയിട്ടുണ്ട്. ഉടൻതന്നെ  കിടപ്പുരോഗികൾക്ക് ആവശ്യമായ ഓക്സിജൻ അടക്കമുള്ള സഹായ ഉപകരണങ്ങളുടെ ഓഫീസ് ശ്രീകണ്ഠാപുരം പി കെ കോംപ്ലക്സിൽ ഉടൻ ആരംഭിക്കുമെന്ന്  ഡയറക്ടർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728