Header Ads

ad728
  • Breaking News

    ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾ മാതൃകപരമെന്ന് കെ വി സുമേഷ് എം എൽ എ




    കണ്ണൂർ : ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും കോവിഡ് മഹാമാരി കാലത്തെ രക്തദാനം വലിയ ആശ്വാസമാണ് ആരോഗ്യ രംഗത്തു പകർന്നു നൽകിയതെന്നും കെ വി സുമേഷ് എം എൽ എ പറഞ്ഞു. ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ
    വാർഷിക ജനറൽ ബോഡി യോഗം സമർപ്പണം  - 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
      ജില്ലാ പ്രസിഡന്റ്‌ വി പി സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി ഡോ.കെ വി ഷഹീദ ,കണ്ണൂർ എ.കെ.ജി ആശുപത്രി ബ്ലഡ് ബാങ്ക്  മേധാവി ഡോ.രാം മോഹൻ
    ബി ഡി കെ സംസ്ഥാന പ്രസിഡൻ്റ് വിനോദ് ഭാസ്ക്കർ,സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ,വൈസ് പ്രസിഡൻ്റ് .സിറാജ് തവനൂർ, സെക്രട്ടറി 
    ഉണ്ണി പുത്തൂർ, ട്രഷറർ 
    ബിജോയ് ബാലകൃഷ്ണൻ,
    ഡോ.ഷാഹുൽ ഹമീദ്,നൗഷാദ് ബയക്കാൽ, എ വി സതീഷ്,
    എം.ജയദേവൻ,.പി.എം സൂര്യ,എം എസ് കോയിപ്ര, പ്രദീപൻ തൈക്കണ്ടി, സായി മുഹമ്മദ്,അനൂപ് സുശീലൻ,അഖിൽ കൃഷ്ണ, എൽ കെ ഹാഷിർ,മുബാരിസ് 
    തുടങ്ങിയവർ സംസാരിച്ചു.
    ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി സ്വാഗതവും നിയാസ് മലബാർ നന്ദിയും പറഞ്ഞു.
    ജില്ലാ ജനറൽ സെക്രട്ടറി
    സമീർ മുതുകുറ്റി പ്രവർത്തന റിപ്പോർട്ടും 
    ട്രഷറർ നദീർ കാർക്കോടൻ
    വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
    ഭാരവാഹികളായി 
     വി പി സജിത് (പ്രസിഡന്റ്)
    സമീർ മുതുക്കുറ്റി (ജനറൽ സെക്രട്ടറി),നദീർ കാർക്കോടൻ(ട്രഷറർ ),
    അജീഷ് സി കെ തടിക്കടവ്,സഫീർ പാനൂർ, 
     ബുഷ്‌റത്ത് (വൈസ് പ്രസിഡന്റ്)
     നിഖിൽ തവറൂൽ,
    ഷബീർ കുഞ്ഞിപ്പള്ളി, 
     പി വി ആശ  (ജോയിന്റ് സെക്രട്ടറിമാർ )
     എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി കോർഡിനേറ്റർമാരായി 
     നിയാസ് മലബാർ (ചാരിറ്റി )വി സി ധനേഷ്(സ്നേഹസ്പർശം),
    സാബിത് കോയിപ്ര
     (കാമ്പസ് വിംഗ് ), സിനി ടീച്ചർ (ഏഞ്ചൽസ് വിംഗ് )
    സായി മുഹമ്മദ് (മീഡിയ വിംഗ് ), പ്രദീപൻ തൈക്കണ്ടി (ട്രെയിനിങ് വിംഗ് )എന്നിവരെയും തെരെഞ്ഞെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728