Header Ads

ad728
  • Breaking News

    ഇന്ത്യയിലെ മികച്ച വൈസ്മെൻ ക്ലബ്ബിനുള്ള അവാർഡ് ചെമ്പേരി ടൗൺ ക്ലബ്‌ ഏറ്റുവാങ്ങി


    പയ്യാവൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച വൈസ്മെൻ ക്ലബ് ആയി ചെമ്പേരി ടൗൺ ക്ലബ്ബിനെയും, റീജിയണിലെയും ഡിസ്ട്രിക്റ്റിലെയും ഏറ്റവും നല്ല പ്രസിഡണ്ടായി പ്രകാശ് ജോണിനെയും തിരഞ്ഞെടുത്തു. ചെമ്പേരി ടൗൺ ക്ലബ് നടത്തിവരുന്ന ഡയാലിസിസ് സെന്റർ, ആംബുലൻസ് സർവീസ് സേവനങ്ങൾ, കോവിഡ് പ്രതിരോധ വോളണ്ടിയർ സേവനങ്ങൾ, മറ്റ് നിരവധിയായ സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ എല്ലാം പരിഗണിച്ചാണ് അവാർഡ് നൽകിയത്. ഇന്ത്യ ഏരിയയിലെ ബെസ്റ്റ് ക്ലബ്ബ് അവാർഡിന് പുറമേ വെസ്റ്റ് ഇന്ത്യ റീജിയനിലെ ബെസ്റ്റ് ക്ലബ്ബ് അവാർഡ്, ബെസ്റ്റ് കമ്മ്യൂണിറ്റി പ്രോജക്ട് അവാർഡ്, പ്രകാശ് ജോണിനു ബെസ്റ്റ് പ്രസിഡന്റ് അവാർഡ് എന്നിവയും. ഡിസ്ട്രിക്ട് 5ലെ ബെസ്റ്റ് ക്ലബ് അവാർഡ്, പ്രകാശ് ജോണിന്  ബെസ്റ്റ് പ്രസിഡന്റ് അവാർഡ്, ജോമി ചാലിലിന് ബെസ്റ്റ് സെക്രട്ടറി അവാർഡ് എന്നിവയും ലഭിച്ചു.തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന റീജിയണൽ കോൺഫറൻസിൽ വച്ച് പ്രകാശ് ജോൺ, ഇപ്പോഴത്തെ ക്ലബ് പ്രസിഡണ്ട് ജെറിൻ ജോസ് സെക്രട്ടറി ഷിനോ ചേന്നാട്ട്, ട്രഷറർ അനീഷ് തോണക്കര, മുൻ പ്രസിഡന്റ് ബിജു, വൈസ്മെൻ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ ജോമോൻ ചെമ്പകശ്ശേരി, കെ കെ പീറ്റർ,ചെമ്പേരി വൈസ്മെൻ ക്ലബ് നേതാക്കൾ എന്നിവർ ചേർന്ന് വൈസ് മെൻ ഇന്ത്യ ഏരിയ, വെസ്റ്റ് ഇന്ത്യ റീജിയൻ, ഡിസ്ട്രിക്ട് 5 എന്നീ തലങ്ങളിലുള്ള വൈസ്മെൻ നേതാക്കളുടെ സാന്നിധ്യത്തിൽ  അവാർഡുകൾ ഏറ്റുവാങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728