Header Ads

ad728
  • Breaking News

    ആലക്കോട്, കരുവഞ്ചാൽ പാലങ്ങൾ സജീവ് ജോസഫ് എം.എൽ.എ സന്ദർശിച്ചു


    ആലക്കോട്: മലയോര ഹെെവേയിലെ അപകടാവസ്ഥയിലുള്ള ആലക്കോട്, കരുവഞ്ചാൽ പാലങ്ങൾ അഡ്വ. സജീവ് ജോസഫ് എം.എൽ.എ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ്
    ഉദ്യോഗസ്ഥരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.

    പുനർനിര്‍മ്മാണം നടന്നു വരുന്ന ആലക്കോട് പാലത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചിരിക്കുന്നത് പുനരാരംഭിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുമെന്ന്
    എം.എൽ.എ അറിയിച്ചു. കരുവഞ്ചാൽ പാലത്തിന്റെ പുനർ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    രണ്ട് പാലങ്ങളുടെയും പുനർ നിർമ്മാണത്തിന് സർക്കാർ കോടികളുടെ ഫണ്ട് അനുവദിച്ചുവെങ്കിലും, ആലക്കോട് പാലത്തിന്റെ പ്രവൃത്തി പാതി വഴിയിലും കരുവഞ്ചാൽ പാലത്തിന്റെ പുനർനിർമ്മാണം ഇതുവരെ ആരംഭിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ രണ്ടിടങ്ങളിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728