Header Ads

ad728
  • Breaking News

    പഠന മികവിന് ഒരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം



    പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത അർഹരായ മുഴുവൻ വിദ്യാർഥികൾക്കും  സ്മാർട്ട് ഫോണുകളും 2021- 22  അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച 114 ഓളം കുട്ടികൾക്കുള്ള പഠനോപകരണകിറ്റ് വിതരണവും, സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും സംയുക്തമായി അഡ്വ.സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.പദ്ധതിയുടെ രണ്ടാം ഘട്ടമായി 27  സ്മാർട്ഫോണുകളുടെ വിതരണം  എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് രാമച്ചനാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.മേരിലാൻഡ് ഹൈസ്കൂളിനെ  സമ്പൂർണ്ണ  ഡിജിറ്റൽ വിദ്യാലയമായി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന പ്രഖ്യാപിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി  ഏർപ്പെടുത്തിയ പഠനോപകരണ കിറ്റ് വിതരണം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ  മാത്യു നിർവഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ ജയപ്രകാശ് അനുഗ്രഹ സന്ദേശം നൽകി. മടമ്പം വാർഡ് കൗൺസിലർ  മീന സജി ,പി ടി എ പ്രസിഡന്റ് യു .പി. അബ്ദുറഹ്മാൻ, ഹെഡ്മാസ്റ്റർ  കെ ബിനോയ്, സീനിയർ അസിസ്റ്റൻറ് കെ യു ലിസ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728