Header Ads

ad728
  • Breaking News

    സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന പീഡനം: ചെമ്പേരി മേഖല മാതൃവേദി പ്രതിഷേധ സമരം നടത്തി .


    പയ്യാവൂർ:കേരളത്തിൽ സ്ത്രീകൾക്ക് നേരെ  വർധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെയും സ്ത്രീ സമത്വത്തിനുമായി  ചെമ്പേരി മേഖല മാതൃവേദി  പ്രതിഷേധമീറ്റിംഗ് സംഘടിപ്പിച്ചു. പെൺകുട്ടികളെ വിവാഹം കഴിച്ച് അയക്കാൻ പണം സ്വരുപ്പിച്ച് വയ്ക്കാൻ നോക്കാതെ അവർക്ക് ഏറ്റവും നല്ല രീതിയിലുള്ള ഉന്നത വിദ്യാഭ്യാസം കൊടുത്ത് സ്വന്തം കാലിൽ നിർത്താൻ പ്രാപ്തരാക്കി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാനും നല്ല വ്യക്തിത്വമുള്ളവരായി വളർത്തുവാനും  അമ്മമാർ പരിശ്രമിക്കണമെന്നും മാതൃവേദി മേഖലാ ഡയറക്ടർ  ഫാ. ബെന്നി പുത്തൻനട പറഞ്ഞു. ചെമ്പേരി മേഖല മാതൃവേദിയുടെ യുടെ പ്രതിഷേധ പരിപാടി  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു  അദ്ദേഹം. സ്ത്രീകൾക്കെതിരെയുള്ള  ചൂഷണത്തിനെതിരെ എത്രയും പെട്ടെന്ന് അമ്മമാർ  ഉണർന്ന് പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഫരീദാബാദ് സീറോ മലബാർ രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ലവർ കത്തോലിക്കാ ദേവാലയം ഗവർമെൻ്റ് ഇടിച്ചു പൊളിച്ച നടപടിയിലും യോഗം ഉത്കണ്ഠ രേഖപെടുത്തി . മേഖലാ പ്രസിഡണ്ട് ഷീബ തെക്കേടത്ത് അധ്യക്ഷത  വഹിച്ചു.  ആനിമേറ്റർ സിസ്റ്റർ ആൻ മരിയ , സെലിൻ പൊടിമറ്റത്തിൽ, മിനി ജോർജ് മണക്കാട്ട് ,സീന പാറയിൽ, സ്വപ്ന മറ്റത്തിനനിക്കൽ എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728