Header Ads

ad728
  • Breaking News

    ഓൺലൈൻ കലോത്സവുമായി ദേവമാതയിലെ കെഎസ്‌യു



    പയ്യാവൂർ: പൈസക്കരി ദേവമാതാ കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അണിയിച്ചൊരുക്കുന്ന ഓൺലൈൻ കലോത്സവം ആയ *അരങ്ങ് 2K21* ന്റെ ഉൽഘാടനം അഡ്വക്കേറ്റ് സജീവ് ജോസഫ് എം.എൽ.എ  നിർവഹിച്ചു. ഈ കൊറോണയുടെ പ്രത്യേക സാഹചര്യത്തിലും  വിദ്യാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന  ദേവമാതായിലെ കെ.എസ്.യൂ വിദ്യാർത്ഥി സമൂഹത്തിനു മാതൃക ആണെന്നും കൊറോണ എന്ന മഹാമാരി കവരുന്നത് വിദ്യാർത്ഥി ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടങ്ങളാണെന്നും ഈ അറുതിയുടെ നാളുകളിൽ വിദ്യാർത്ഥി മനസുകൾക്ക് ഓർത്തിരിക്കാൻ അവരുടെ സർഗാത്മക കലാ വാസനകളെ പ്രയോജനപ്പെടുത്താൻ കെ.എസ്.യൂ മുന്നോട്ട് വന്നതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.ശ്രീകണ്ഠപുരം വിഷൻ....തന്റെ ജീവിതത്തിൽ മുന്നോട്ട് പോവുന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിച്ചത് കലാലയ ജീവിതവും കെ.എസ്.യൂ വിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നുമെന്നും അദ്ദേഹം കൂട്ടി ചേർത്തു ഇത്തരത്തിൽ വിദ്യാർത്ഥി മനസുകളിൽ ഇടം പിടിക്കുന്ന പ്രവർത്തനങ്ങളുമായി ഇനിയും കെ.എസ്.യൂ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ചടങ്ങിൽ കെ.എസ്.യൂ ദേവമാതാ യൂണിറ്റ് പ്രസിഡന്റ് ജിംസൺ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.യൂ ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിൽ, കെ.എസ്.യൂ മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് കോയിക്കൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിൽട്ടൺ മൈക്കിൾ, നേതാക്കളായ സനൽ പാമ്പാറയിൽ, ജിനു വലക്കമറ്റത്തിൽ, സച്ചിൻ ആനിക്കാട്ടുവയലിൽ, അനിറ്റ് റോസ് ജെറാഡ്, ആൽബർട്ട് ആൻഡ്രൂസ്, ഡിലൻ ടോം, അമൽ എന്നിവർ സംസാരിച്ചു. ഇന്നു തുടങ്ങി അഞ്ചു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന *അരങ്ങ് 2k21* ഓൺലൈൻ കലോത്സവത്തിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്തത നിറഞ്ഞ 10 മത്സര ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728