ശ്രീകണ്ഠപുരത്ത് സമസ്ത പ്രതിഷേധ സംഗമം നടത്തി
ശ്രീകണ്ഠംപുരം : ആവശ്യമായ എണ്ണം വിശ്വസിളെ ഉൾപ്പെടുത്തി
പെരുന്നാൾ - ജുമുഅ നിസ്കാരത്തിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്
ശ്രീകണ്ഠപുരം ഏരിയ സമസ്ത കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ് നടത്തി
ശൗഖത്തലി അസ്അദിയുടെ അദ്ധ്യക്ഷതയിൽ
ജില്ല എസ്.വൈ.എസ് വർക്കിങ് സിക്രട്ടറി സത്താർ വളക്കൈ ഉൽഘാടനം ചെയ്തു. സമസ്ത ജില്ല മുശാവറ അംഗം എൻ പി എം ബാഖവി പ്രാർത്ഥന നടത്തി. ജംഇയ്യത്തുൽ ഖുതുബാ മേഖല സിക്രട്ടറി ഹസ്സൻ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി, മുത്തലിബ് ഫൈസി ബി.പി.ബശീർ,പി.എം. മുഹമ്മദ് മൗലവി, മുത്തലിബ് നൂറാനി,
മുഹമ്മദ് ഫൈസി, അശ്റഫ് ദാരിമി, എ. ഇബ്രാഹിം മൗലവി, താജുദീൻ യമാനി, ശിഹാബ് മൗലവി,മുജീബ് റഹ്മാൻ ബാഖവി
എന്നിവർ പ്രസംഗിച്ചു.
No comments