Header Ads

ad728
  • Breaking News

    പെരിന്തലേരി എയുപി സ്കൂൾ സ്റ്റാഫ് കൗൺസിൽ നൽകുന്ന സ്മാർട്ട് ഫോണുകൾ ഹെഡ്മിസ്ട്രസ് ശ്രീലതയ്ക്ക് കൈമാറുന്നു.

     

    ഓൺലൈൻ പഠന സൗകര്യം;പെരിന്തിലേരി എയുപി സ്കൂൾ മാതൃകയാകുന്നു.

    ശ്രീകണ്ഠപുരം: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി ഒരു ഗ്രാമം ഒരുമിച്ചപ്പോൾ ഒരു ഡസനിലധികം വരുന്ന കുട്ടികൾക്ക് അത് ആശ്വാസമാവുകയാണ്. പെരിന്തിലേരി എ യുപി സ്കൂളിലെ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ടിയാണ് അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, സാന്ത്വന സന്നദ്ധ പ്രവർത്തകർ  നാട്ടുകാർ തുടങ്ങിയവർ സ്മാർട്ട്ഫോൺ ചാലഞ്ച് ഏറ്റെടുത്തത്.

    നെറ്റ് വർക്ക്  പ്രവർത്തനങ്ങളുടെ അപര്യാപ്തതയും  ഓൺലൈൻ പഠന സൗകര്യങ്ങളുടെ അഭാവവും കാരണം പഠനം അവതാളത്തിലായ ധാരാളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഓൺലൈൻ പഠന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം അഡ്വ സജീവ് ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ  വിശാലമായ യോഗം ചേർന്നിരുന്നു. നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ അധികൃതരുമായി ചർച്ച നടത്തുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ  ക്ലാസുകൾ കാണുന്നതിന് ടിവിയോ സ്മാർട്ട്ഫോണുകളോ ഇല്ലാത്ത  വിദ്യാർഥികൾക്കാണ് പഠനം വഴിമുട്ടിയത്. ഇവരെ സഹായിക്കുന്നതിനുവേണ്ടി ജാഗ്രതാ സമിതിയും  പഠന സഹായ സമിതിയും രൂപീകരിച്ചിരുന്നു. ഈ യോഗത്തിലാണ് സ്റ്റാഫ്, പിടിഎ അംഗങ്ങളും, എസ് വൈ എസ് സാന്ത്വനം ശ്രീകണ്ഠാപുരം സോൺ,കെഎംസിസി വളക്കൈ,കീയച്ചാൽ പ്രാദേശിക ജീവനക്കാർ,പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ ഉൾപ്പെടെ സഹായവുമായി രംഗത്ത് വന്നത്. സഹായങ്ങൾ ആവശ്യമുള്ള കുട്ടികൾ ഇനിയും ഉണ്ടെങ്കിലും സ്മാർട്ട് ഫോൺ ചാലഞ്ചിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒന്നാംഘട്ട  സ്മാർട്ട് ഫോൺ വിതരണം ഉടനെ നടത്തുമെന്ന് പെരിന്തലേരി എ യുപിസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728