Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ്‌ ഏറ്റുപാറ യൂണിറ്റ് രൂപീകരണവും പഠന സഹായ വിതരണവും





    പയ്യാവൂർ : യൂത്ത് കോൺഗ്രസ്‌ ഏറ്റുപാറ (15 ആം വാർഡ്) യൂണിറ്റ് രൂപീകരണവും പഠന സഹായ വിതരണവും നടത്തി. മലയോര ജനത തിങ്ങി പാർക്കുന്ന ഏറ്റുപാറയിൽ ഇനിയും ഒട്ടേറെ വികസനങ്ങൾ കടന്നു വരാനുണ്ടെന്നും, റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒത്തിരിയേറെ മെച്ചപ്പെടാനുണ്ടെന്നും അതിനായി യൂത്ത് കോൺഗ്രസ്‌ രംഗത്തിറങ്ങണമെന്നും യൂണിറ്റ് രൂപീകരണം ഉൽഘാടനം ചെയ്തുകൊണ്ട് ഏറ്റുപാറ 15-ആം വാർഡ് മെമ്പർ ഫിലിപ്പ് പാത്തിക്കൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സനൽ പാമ്പാറ, അമൽ കണിയാംപടിക്കൽ, പയസ് താഴത്തുമുളഞ്ഞിനാൽ, ഉമ്മച്ചൻ കോവാട്ട്, ജോൺ കളപ്പുരക്കൽ, പ്രിൻസ് കോയിക്കൽ, ആൽബിൻ മാളോല എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികൾ ആയി പ്രസിഡന്റ്‌ ടോം താഴത്തുമുളഞ്ഞിനാൽ, വൈസ് പ്രസിഡന്റ്- ആൽബിൻ മാളോല, അമൽ ചിറവയാൽ, ജനറൽ സെക്രട്ടറി അമൽ കണിയാംപടിക്കൽ, സെക്രട്ടറി- അഖിൽ ചെമ്പകശ്ശേരി, അജു തോമസ്, ട്രെഷരാർ - ജോബിൻ തേക്കുംകാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 15-ആം വാർഡിലെ ഒരു കുട്ടിക്ക് നൽകാനായി സ്മാർട്ട്‌ ഫോൺ വാർഡംഗം ഫിലിപ്പ് പാത്തിക്കലിനു യൂണിറ്റ് പ്രസിഡന്റ്‌ ടോം താഴത്തുമുളഞ്ഞിനാൽ, സനൽ പാമ്പാറ, ജിനു വലക്കമറ്റത്തിൽ, അമൽ കണിയാംപടിക്കൽ എന്നിവർ ചേർന്ന് കൈമാറി. ആൽബിൻ പാറക്കൽ, നോബിൻ മാർട്ടിൻ, ക്രിസ്റ്റോ പുളിക്കൽ, അഖിൽ മാത്യു, ജോമിൻ ജോഷി, ഡോയൽ തോമസ്, മിഥുൻ ജോർജ്, ആയുഷ് ബിനോയ്‌, എബിൻ മാർട്ടിൻ, അമൽ ഫിലിപ്പ്, ആഷിൻ ബിനോയ്‌ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728