Header Ads

ad728
  • Breaking News

    കർഷക അവകാശങ്ങൾ ധ്വംസിക്കാൻ ആരേയും അനുവദിക്കില്ല - മോൺ. ജോസഫ് ഒറ്റപ്ലാക്കൽ


    പയ്യാവൂർ:കർഷക അവകാശങ്ങൾ ധ്വംസിക്കാൻ ആരേയും അനുവദിക്കില്ലെന്നും വ്യവസായികളുടെ അടിമകളാകാൻ കർഷകരെ അനുവദിക്കില്ലെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ. ഇൻഫാം അതിരൂപതാ ജനറൽ ബോഡി യോഗം സൂം മീറ്റിംഗിലൂടെ ഉത്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്കറിയ  നെല്ലംകുഴി അധ്യക്ഷത വഹിച്ചു.ഫാ ജോസഫ് കാവനാടി ,ഫാ തോമസ്  ചെരുവിൽ ,സണ്ണി  തുണ്ടത്തിൽ ,ജോസ് തോണിക്കൽ എന്നിവർ പ്രസംഗിച്ചു.ചിരട്ടപ്പാലിന്  ബിഐഎസ്  അംഗീകാരം നല്കി ഇറക്കുമതി ചെയ്യാനുള്ള വ്യവസായികളുടെ തന്ത്രങ്ങൾക്ക്  പച്ചക്കൊടി പിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ കടുത്ത കർഷക ദ്രോഹമാണെന്നും കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും, രണ്ടര പതിറ്റാണ്ടായി റബ്ബർ കർഷകർ നട്ടം തിരിയുമ്പോഴാണ് കപ്പ് ലമ്പ്   അഥവാ ചിരട്ടപ്പാൽ വ്യാപകമായി ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ  നീക്കം കേരളത്തിലെ കർഷകരിൽ  90% വരുന്ന ചെറുകിട കർഷകരുടെ മേലുള്ള ഇരുട്ടടിയായി മാത്രമെ കാണാൻ സാധിക്കുകയുള്ളുവെന്നും, ഗുണനിലവാരമില്ലാത്ത  കപ്പ് ലമ്പ്  റബ്ബർ ഇറക്കുമതി  ചെയ്ത് ബ്ലോക്ക് റബ്ബർ ഉല്പാദിപ്പിച്ച് വരുമാനം ഇരട്ടിയാക്കാൻ ശ്രമിക്കുന്ന വ്യവസായികളുടെ ശ്രമത്തിന് ലക്ഷോപലക്ഷം കർഷകരെ ബലിയാടാക്കുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.​​

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728