Header Ads

ad728
  • Breaking News

    ചെമ്പേരി മേഖല മാതൃവേദി ശാക്തികരണ സെമിനാർ സംഘടിപ്പിച്ചു



                                                                     
    പയ്യാവൂർ: ചെമ്പേരി മേഖല മാതൃവേദി ജ്വാല മീറ്റിംഗ് നടത്തി .മേഖലയിൽ നിന്നു70 ഓളം അമ്മമാർ ഓൺലൈനായി നടന്ന മീറ്റിംഗിൽ പങ്കെടുത്തു. സമൂഹത്തിലും കുടുബത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള നിയമനടപടികളെയും കുറിച്ച് അഡ്വ. റെന്നി കുമ്പളപ്പള്ളി ക്ലാസെടുത്തു .കുടുബത്തെയും സമൂഹത്തെയും ചലനാത്മകമാക്കാൻ  അമ്മമാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ചെമ്പേരി ഫോറോന വികാരി ഫാ.ഡോ ജോർജ് കാഞ്ഞരക്കാട്ട്.സമൂഹത്തിൽ സ്ത്രികളുടെ (അമ്മമാരുടെ) പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.മാത്യവേദി മേഖലാ പ്രസിഡണ്ട് ഷീബ തെക്കേടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ സെബാസ്റ്റ്യൻ ഇട്ടിയപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖലാ ഡയറക്ടർ ഫാ. ബെന്നി പുത്തൻനട, സെലിൻ പൊടിമറ്റം,സിസ്റ്റർ  പൗളിൻ,സിസ്റ്റർ ആൻമരിയ, മിനി ജോർജ് മണക്കാട്ട്, സ്വപ്ന മറ്റത്തിനാനിക്കൽ, നീതു കൂമുള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728