Header Ads

ad728
  • Breaking News

    ആത്​മസമർപ്പണത്തി​​​​ന്റെ അനശ്വര മാതൃകയുടെ സ്​മരണകളുണർത്തി ഒരു ​ബലിപെരുന്നാൾ കൂടി





     കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ പെരുന്നാൾ ദിനം കടന്നുപോകുന്നത്​._

    സൗദി അറേബ്യയിലും മറ്റ്​ അറബ്​ രാഷ്​ട്രങ്ങളിലും ചൊവ്വാഴ്​ചയായിരുന്നു പെരുന്നാൾ. ഹജ്ജിനും ഇത്തവണ പരിമിതമായ തോതിൽ മാത്രമേ വിശ്വാസികളെ അനുവദിച്ചിരുന്നുള്ളു._

    _സാധാരണ നിലയിൽ 30 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര്‍ മാത്രമാണ് പങ്കെടുത്തത്. സൗദി പൗരന്‍മാരില്‍ നിന്നും സൗദിയില്‍ തന്നെയുള്ള വിദേശികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാര്‍. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്._

    _കോവിഡ് പ്രോട്ടക്കോൾ പാലിച്ചുകൊണ്ടാണ് പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഇത്തവണയും. കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾ പൊതുവിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്._

    _പൊതു ഈദ് ഗാഗുകൾ ഉണ്ടാകില്ല. പള്ളികളിലും കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും പെരുനാളുകൾ (ചെറിയ പെരുന്നാളും,ബക്രീദും) വലിയ ആഘോഷങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെയായിരുന്നു._

    മൂന്ന് സെമിറ്റിക്​ മതങ്ങളും ആദരവോടെ കാണുന്ന അബ്രഹാം പ്രവാചക​​​ന്റെയും (ഇബ്രാഹിം നബി) മകൻ ഇസ്​മായിലി​​​ന്റെയും ത്യാഗോജ്വല ജീവിതത്തി​​​​ന്റെ ഓർമപുതുക്കിയാണ്​ ബലിപെരുന്നാൾ ആഘോഷിക്കുന്നത്​. ദൈവപ്രീതിക്കായി സ്വന്തം മകനെ പോലും ബലിനൽകാൻ തയാറായ ഇബ്രാഹിമും പിതാവി​​​​ന്റെയും ദൈവത്തി​​​ന്റെയും ഇച്ഛയ്ക്ക് ​ സർവാത്മനാ വഴങ്ങിയ ഇസ്​മായിലും പ്രവാചകന്മാരുടെ ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ്​ രചിച്ചത്​._

    വിധി നിർണായക നിമിഷത്തിൽ അല്ലാഹുവിന്റെ ഇടപെടലുണ്ടായി. ആകാശത്ത്​ നിന്ന്​ മാലാഖ ബലിയറുക്കേണ്ട ആടുമായി പ്രത്യക്ഷപ്പെട്ടു. ആ ആടിനെ ബലിയറുത്ത്​ ഇബ്രാഹിം അള്ളാഹു വിനു മുന്നിൽ ത​​​ന്റെ വിശ്വാസം പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തി​​​ന്റെ ആവർത്തനമാണ്​ ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഈ ദിനം...


     എല്ലാവർക്കും ശ്രീകണ്ഠപുരം വിഷൻ ചാനലിന്റെ    ബലി പെരുന്നാൾ ആശംസകൾ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728