Header Ads

ad728
  • Breaking News

    ' കൂടെയുണ്ട് ' പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.



    പയ്യാവൂർ: ചെമ്പേരി ജൂനിയർ ചേംമ്പർ ഇന്റർനാഷ്ണലിന്റെ നേതൃത്വത്തിൽ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ,സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന  
     ' കൂടെയുണ്ട് ' പ്രോഗ്രാം ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി കരിക്കാട്ട് കുഴിയിൽ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വിഷമതകൾ അനുഭവിക്കുന്ന നിർധന കുടുംബങ്ങളിലെ ആർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. ചെമ്പേരി ജെസിഐ  പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.  'കൂടെയുണ്ട്' പ്രോഗ്രാമിലേക്ക് ചെമ്പേരി ജെസിഐ നല്കിയ സംഭാവന തുക പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ ന്റെ പക്കൽ നിന്നും ഗാന്ധി മെമ്മോറിയൻ യു.പി സ്കൂൾ പ്രധാനാധ്യാപകൻ  ബിജു കുറുമുട്ടം, നോഡൽ ഓഫീസർ ഷാന്റി തോമസ്, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുൻ പ്രധാനാധ്യാപകൻ ജോണി തോമസ്  കൊരട്ടിപ്പറമ്പിൽ , സ്കൂൾ സ്കൗട്ട് ഇൻ ചാർജ് പി.വി കൃഷ്ണദാസ്, സ്കൂൾ ഗൈഡ് ഇൻ ചാർജ് ബിനി തോമസ്, സിസ്റ്റർ സീനാമോൾ എം.സേവ്യർ , ക്ലിന്റ് കിഴക്കേകുന്നേൽ, ബാബു ഐസക്ക്, ശരണ്യ സുബിൻ , റ്റിജിൽ എം. ജോർജ് , ഷൈനി പുളിയാർമറ്റം, സുനിൽ പീറ്റർ ,
     ജയ്മോൻ മറ്റത്തിൻകര, തോമസ് കാരക്കുന്നേൽ, സിബി പുന്നക്കുഴി, ക്ലിന്റ് മറ്റത്തിൽ, ഷാജി 
    വടക്കേകുന്നുംപുറം, ബിനോയ് അടുപ്പുകല്ലുങ്കൽ, എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728