Header Ads

ad728
  • Breaking News

    പുതിയ നുച്യാട് പാലം ; നിർമാണം വേഗത്തിലാക്കാൻ കമ്മിറ്റി


     പയ്യാവൂർ : മലയോര ഹൈവേയിൽ നിർമിക്കേണ്ട നുച്യാട് പാലത്തിന്റെ നടപടിക്രമങ്ങൾ വിപുലികരിക്കുന്നതിന്റെ ഭാഗമായി ഇരിക്കുർ എംഎൽഎ സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ചുചേർത്തു. നുച്യാട് ഗവ.യു പി സ്കൂളിലായിരുന്നു യോഗം.നുച്യാട് പാലത്തിന്റെ വീതിക്കുറവ് മൂലമുള്ള ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി പുതിയ പാലം വേണമെന്ന ആവശ്യത്തിന് വേഗത പകരാൻ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സജീവ് ജോസഫ് എം എൽ എ ചെയർമാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ വൈസ് ചെയർമാനായുമാണ് കമ്മിറ്റി , ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി ജനറൽ കൺവീനറും, ബ്ലോക്ക് , വാർഡ് മെമ്പർമാർ ജോയിന്റ് കൺവീനർമാരുമാണ്.വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി ബി ഷാജു , ബെന്നി തോമസ് , ജോയി പതാപ്പറമ്പിൽ , കബീർ പള്ളിപ്പാത്ത് , കെ.കെ. മുഹമ്മദ് , എൻ കെ . റോയി , സമീറ പള്ളിപ്പാത്ത് , ബെന്നി ആഞ്ഞിലിതോപ്പിൽ , ഷൈമ , ഉണ്ണികൃഷ്ണൻ , ടോമി വെട്ടിക്കാട്ടിൽ , സുജി തുടങ്ങിയവർ കമ്മിറ്റിയംഗങ്ങളാണ് . - നിലവിലുള്ള പാലത്തിൽ നിന്ന് മൂന്നു മീറ്റർ മാറി പഴയപാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുക. പതിനൊ ന്നര മീറ്റർ വീതിയിലാണ് പുതിയപാലം. എഴ് മീറ്റർ ടാറിംഗും ഒന്നര മീറ്ററിലധികം ഇരുവശത്തുമായി ഫുട്പാത്തും നിർമിക്കും.80 മീറ്ററോളം നീളത്തിലാണ് പുതിയ പാലവും അനുബന്ധ റോഡും നിർമിക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും . ഒൻപത് കോടി രൂപയാണ് നിർമാണത്തിനായി വകയിരിത്തിയിട്ടുള്ളത് .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728