Header Ads

ad728
  • Breaking News

    കേന്ദ്രസര്‍ക്കാരിന്റെ 'സഖി ' പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടുവില്‍ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത് ജോണ്‍ ബ്രിട്ടാസ് എം.പി

    : നടുവില്‍ ഗ്രാമപഞ്ചായത്തിനെ കേന്ദ്രസര്‍ക്കാരിന്റെ 'സഖി ' പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ദത്തെടുക്കുന്നതിന് ശുപാര്‍ശ നല്‍കി ജോണ്‍ ബ്രിട്ടാസ് എം.പി.നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പയാണ് ജോണ്‍ ബ്രിട്ടാസിന്റെ ജന്മദേശം.ഇതോടെ ഓരോ എം.പിമാര്‍ക്കും വികസനപദ്ധതികള്‍ക്കായി വര്‍ഷം തോറും അനുവദിക്കുന്ന ഒരു കോടി രൂപയാണ് നടുവില്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുക. അതോടൊപ്പം കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിയെ എം.പി അറിയിച്ചു.

    കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വൈതല്‍മല, പാലക്കയംതട്ട് എന്നിവ നടുവില്‍ പഞ്ചായത്തിലാണ്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമൊത്ത് ഇവിടം സന്ദര്‍ശിച്ച്‌ ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.
    ജോണ്‍ ബ്രിട്ടാസ് എം.പി. ആയതിനുശേഷം ആദ്യമായി ലഭിക്കുന്ന ഫണ്ട് നടുവില്‍ ഗ്രാമപഞ്ചായത്ത് വികസനത്തിന് നീക്കിവെച്ചതിന് നന്ദി അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി പറഞ്ഞു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728