Header Ads

ad728
  • Breaking News

    രാജ്യത്ത് മൊബൈല്‍ കോള്‍, ഡേറ്റ ചാര്‍ജുകള്‍ കുത്തനെ കൂടും


    ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്ക് ടെലികോം കമ്പനികള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരിഫ് ഉയര്‍ത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. പി ആർ മീഡിയ ശ്രീകണ്ഠപുരം.......താരിഫ് ഉയര്‍ത്തുന്ന കാര്യത്തില്‍ യാതൊരുവിധ മടിയുമില്ല. എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും എയര്‍ടെല്‍ അറിയിച്ചു.
    സമീപഭാവിയില്‍ തന്നെ വോയ്‌സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫ് വര്‍ധിപ്പിക്കുന്നത് ഫോണ്‍വിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും. ടെലികോം മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി സുനില്‍ മിത്തല്‍ പറഞ്ഞു.
    വരുമാനം കുറഞ്ഞവര്‍ പഴയ പോലെ നൂറ് രൂപ വരെ നല്‍കേണ്ടി വരുകയുള്ളൂ. മധ്യനിര, ഉയര്‍ന്ന പ്ലാനുകളിലാണ് താരിഫ് ഉയരുക. 250 രൂപ മുതല്‍ 300 രൂപ വരെ കൊടുത്തു കൊണ്ടിരിക്കുന്ന സ്ഥാനത്ത് അത് 350 രൂപ മുതല്‍ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപയോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ തടസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728